ഒരിക്കൽ കൂടി ഞാനറിയുന്നു നീ ഞാനാണെന്ന് !
എന്നും നിനക്കായുള്ളതെല്ലാം എന്റെയുമാണെന്നും !
അതു നിന്റെ പ്രാണൻ മുതൽ പ്രണയം വരെയെന്നും !
സന്തോഷം മുതൽ നിൻ തീവ്രനൊമ്പരം വരെയെന്നും !
പകരുന്നു നിന്നിൽ നിന്നുമെന്നിലേയ്ക്കെല്ലാമേ നീ !
ആധിയായും വ്യാധിയായും നിൻ മഹാമാരിയായും !
ഏൽക്കുന്നു ഞാനെല്ലാം നിൻ പ്രണയസമ്മാനമായും !
എന്തെന്നാലെന്നും നീയെന്നാൽ ഞാനാണ് ഞാനെന്നാൽ നീയും !
ഈ ഏകാന്തവാസം ഊട്ടിയുറപ്പിച്ചെൻ വിശ്വാസം !
നീയില്ലാത്ത ലോകമെനിക്കെന്നും ശൂന്യമാണെന്ന് !
നിന്റെ സാമീപ്യം അമൂല്യമായ അമൃതാണെന്നും !
നിന്റെയാലിംഗനം മാത്രമാണെന്റെ മരുന്നെന്നും !
നീയില്ലാതെയെനിക്ക് അസ്ഥിത്വമേയില്ലെന്നതും !
നീ തന്ന സ്വാതന്ത്ര്യമെൻ ജീവിതവിജയമെന്നും !
നീ തീർത്ത തടങ്കലാണെനിക്കീ പ്രണയമെന്നും !
നിൻ കലിയും അങ്കപ്പുറപ്പാടും വെറും വ്യാജമെന്നും !
ശേഷം നിന്റെ പ്രണയം കടലായൊഴുകുമെന്നും !
അറിവൂ നീയിതൊക്കെയെന്ന്, ഞാനുമിതൊക്കെയെന്നും !
നീയാണെനിക്കെല്ലാം, ഞാൻ നിനക്കുമെല്ലാമാണെന്നും !