മടങ്ങാം പൂർവ്വികരിലേക്ക്

ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ചു മരണത്തിലേക്കു തള്ളിവിട്ടു !!
അതിനെന്താ? അത് അങ്ങ് യുപിയിൽ ഹത്രാസിൽ അല്ലേ?

മൂത്തയാൾ ആദ്യവും രണ്ടാമത്തെയാൾ പിന്നീടും തൂങ്ങി മരിച്ചു !!
അതിനെന്താ? അത് അങ്ങ് പാലക്കാട്‌ വാളയാറിൽ അല്ലേ?

ഇളയച്ഛൻ അഞ്ചു വയസ്സുകാരനെ വലിച്ചെറിഞ്ഞു തലയോട്ടി പൊട്ടിച്ചു !!
ഹ ! അത് തൊടുപുഴയിൽ അല്ലേ? അതുമൊരു ആസാംകാരൻ? അവൻ അതും ചെയ്യും.. അതിനപ്പുറവും ചെയ്യും !!

പട്ടികവർഗക്കാരിയെ പീഡിപ്പിച്ചപ്പോൾ അവൾ തീകൊളുത്തി ചത്തു !!
ഹോ ! അവൾക്കു എന്തിന്റെ കേടാണ്?
പിന്നെയതും കട്ടപ്പനയിൽ അല്ലേ?

ഓൺലൈൻ ക്‌ളാസ്സിനായി റേഞ്ച് തേടിപ്പോയ മൂന്നാർ പന്ത്രണ്ടാം ക്‌ളാസ്സുകാരിക്ക് പീഡനശ്രമം !!
ഓ ! ഇവളൊക്കെ പഠിച്ചിട്ടു ഇപ്പോൾ എന്തിനാ? അവിടെങ്ങാനും ഇരുന്നാൽ പോരായിരുന്നോ?

അതേയ് !!!
സംഭവങ്ങൾ അങ്ങ് ദൂരെ ദൂരെ നിന്നും നിന്റെ അടുത്തേക്ക് വരുന്നുണ്ട് !

ഹഹഹഹ ഹ !! അന്ന് പറയാനുള്ളത് ഇപ്പോഴേ സ്വരുക്കൂട്ടി വെച്ചോളൂ നാവിൻത്തുമ്പിൽ..
നിന്റെ ഉറ്റവർക്കുണ്ടാകുന്ന വേദനയിൽ അന്നു നീ പിടഞ്ഞു മരിച്ചില്ലെങ്കിൽ മാത്രം !!!

ഒന്നും ചെയ്യരുത് ! അനങ്ങരുത് ! അനങ്ങിയാൽ.. സംഘടിച്ചാൽ… അത് രാഷ്ട്രീയമാകും ! നീ കമ്മിയാകും.. സങ്കിയാകും.. അത് കൊണ്ടു വേണ്ട..

ഹോ ! എന്നെ കുറ്റപ്പെടുത്തുന്നതു എന്തിനാ? ഞാനെന്തു ചെയ്യാനാ? കോടതി ചെയ്യട്ടെ ! നിയമം അതിന്റെ വഴിക്ക് പോകേണ്ടേ?

വളരെ ശരിയാ.. മിണ്ടേണ്ട ! ഒന്നും കാണുകയും വേണ്ട ! കേൾക്കുകയും വേണ്ട ! മനുഷ്യാ.. മടങ്ങാം പൂർവ്വികരിലേക്ക് !!
🙈🙉🙊

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s