ലോകം വാഴും സദാചാരകുരുക്കുകളേ നിങ്ങൾക്കു നന്ദി,
എന്നിലെ സ്വാർത്ഥപ്രണയിനിയെ തളച്ചു കെട്ടിയതിനു !!
ബാല്യം തൊട്ടിന്നു വരെയുള്ളയെന്റെ പ്രണയസങ്കല്പങ്ങൾ,
ഏറെയിൽ നിന്നൊന്നിലേക്കായി ചുരുക്കിയതൊക്കിയതിനും !!
ലോകം വാഴും സദാചാരകുരുക്കുകളേ നിങ്ങൾക്കു നന്ദി,
എന്നിലെ സ്വാർത്ഥപ്രണയിനിയെ തളച്ചു കെട്ടിയതിനു !!
ബാല്യം തൊട്ടിന്നു വരെയുള്ളയെന്റെ പ്രണയസങ്കല്പങ്ങൾ,
ഏറെയിൽ നിന്നൊന്നിലേക്കായി ചുരുക്കിയതൊക്കിയതിനും !!
ആഢ്യത്വം വാക്കിലും നോക്കിലും നിലപാടിലും ചിന്തയിലും ചെയ്ത്തിലും,
അടിമത്തം ബാല്യം മുതൽ
വാർദ്ധക്യം വരെ സ്നേഹത്തിൻ രൂപഭാവങ്ങളിൽ…
വിശകലനം ചെയ്തൊരുവേള ഈ ജീവിനെയപഗ്രത്ഥിച്ചീടുകിൽ,
എന്നിലെ യഥാർത്ഥസ്ത്രീ തൻ ആന്തരിക ബൗദ്ധികതലമിതൊന്നു മാത്രം..
ഈ ജീവിതവീഥികളുമെന്റെ ഇടറിയ ചുവടിൻ വിഭ്രാന്തിയും, പ്രജ്ഞയവലോകനം ചെയ്യും കർമ്മമോർക്കേ വിരലുകളിൻ വിറയലും..
കടങ്ങൾ കടമകൾ കടപ്പാടുകൾ നിറഞ്ഞ അഗാധഗർത്തവും,
ഭീമത്തിൽ നിന്നും ശൂന്യത്തിലേക്കതിൻ ആഴത്തിന്നവരോഹണവും…
ദൈർഖ്യമെത്രയേറിയതെന്റെയീ യാത്രയെന്ന് മനസ്സിന്നറിവില്ല,
ആത്മാവിൻ ചോദ്യത്തിനോടെന്തുത്തരമോതുമെന്നുമറിയില്ല..
ഒരിക്കലെങ്കിലും മേലങ്കിയഴിച്ചു മാറാപ്പില്ലാ മനുഷ്യനാകും ഞാൻ,
മരിച്ചു മണ്ണോടു ചേർന്നു മരുപ്പച്ചയാകുമാ വേളയ്ക്കിടയിലൊന്നിൽ…
നിന്റെ വിഷമം നിനക്ക് മാരകവിഷമയം,
അവന്റെ വിഷമം
നിനക്കേണ്ടാത്ത വിഷയവും..
അറിയുക ലോകസഹജം സ്വാർത്ഥതയിതെന്നും,
നീ ചെയ്യും തെറ്റ് മാത്രമേ അവനിലുമുള്ളെന്നും..
അത്രമേൽ പുണ്യമേ നീയന്നു ചേർന്നിരുന്നെന്നിലായ്,
ഇന്നെൻ മുറിപ്പാടിന്നാഴമേറിയതിത്രമേൽ..
നിർമ്മലമസ്നേഹം ആയിരുന്നതിനാലൊന്നിയേ,
നാടകമിന്നിതെന്റെ ഹൃത്തേൽക്കുവതുമില്ലെന്നേ..
ജീവനും ജീവിതവുമോരോ ജീവിയ്ക്കും വേറെ താൻ,
ഈശ്വരസൃഷ്ടിയും വിഭിന്നമൊന്നൊന്നിൽ നിന്നുമേ..
ഒന്നിനെ തൻ സ്വന്തമെന്നോതിയൻപോട് ചേർക്കവേ,
കാലം പോകേയേതും വിഘടിക്കുമെന്നറിക നീ….
പറക്കുമുറ്റും കിളികളെ കൊത്തിയകറ്റീടും, അമ്മക്കിളിയ്ക്കുള്ള ദീർഘവീക്ഷണപാടവം..
തിരിച്ചറിക വേണം സ്വാർത്ഥമതികൾ നാം,
വാർദ്ധക്യകാലേ തിരസ്കരിക്കപ്പെടാതിടാൻ..
പ്രകൃതിയുദ്ധരിക്കും ബാന്ധവവ്യവസ്ഥയിതു –
അനുവർത്തിച്ചീടിൽ നിലനിൽക്കും മാനവഃകുലം !!!
എന്നെ നോവിച്ചവർ സ്വയം നോവേണമെന്ന് നിനച്ചു ഞാനിന്നലെ വരെ –
അവർക്കു നോവാൻ സ്വയം വീണ്ടും നോവേറിയാൽ മതിയെന്ന് ഇന്നറിയും വരെ !!
തളർത്തിയോരെ നിയമത്തിൻ തടവറയിൽ തളയ്ക്കേണമെന്നുമുറച്ചു –
മഹാമാരി തൻ തടവറയിൽ സ്വയമിന്നു ഞാൻ തളയ്ക്കപ്പെടും വരെ !!
എല്ലാം പൊറുക്കാൻ തുണയ്ക്കട്ടെയീ ദിനങ്ങൾ..ഓർമ്മകളെ മറക്കുവാനും –
നിമിഷങ്ങൾ വ്യർത്ഥമാക്കുക വയ്യയെൻ ലക്ഷ്യം നന്മയും ഉന്നതിയും മാത്രം !!
ആരുമേയല്ല ഞാൻ പഠിപ്പിക്കുവാനുമാരോടും പക പോക്കീടുവാനും,
ഈശ്വരൻ വിധിച്ച ജീവിതം തന്നെയെല്ലോർക്കും പാഠപുസ്തകമായീടുമ്പോൾ !!
നന്ദിയുണ്ട് നിന്നോടെനിക്കെന്തെന്നാൽ നീയേകിയ നൊമ്പരമിന്നെൻ വറ്റിയ തൂലികയിലെ മഷിയാണ്…
എന്റെ ചിന്തകളെ ഉണർത്താൻ കെൽപ്പുള്ള, നോവിൻ കറുപ്പുള്ള, കണ്ണീർ പോലൊഴുകും
ചോരക്കറയുള്ള മഷി….
Let’s be thankful, even if it is to a painful experience…
SRPTHOUGHTS
ഏതോ ഒരു നാട്ടിലൊരിക്കൽ വിരുന്നെത്തിയ അതിഥി🤢
ഇന്നോരോ വീട്ടുപടിയും മുട്ടുവാൻ തുടങ്ങി കൂട്ടരേ🙆
അങ്ങ് ദൂരെ വന്നയാളിനെയെന്തിനു പേടിയെന്നു നമ്മൾ😎
എന്നാലിങ്ങടുത്തേയ്ക്കു വന്നേക്കാമെന്ന് ചൊല്ലിയദ്ദേഹവും😜
വീടൊരുക്കി വിരുന്നുകാരനെ വരവേൽക്കാനൊരുങ്ങേണം🏠
പോഷകമൂല്യമേറിയതൊക്കെയും വയറിനും കൊടുക്കേണം !!🍊🍊
ഈശ്വരനോട് ചേർന്നിരുന്ന് മനസ്സ് സംശുദ്ധമാക്കേണം😇🙏
പേടിയെ പടിയിറക്കി അതിഥിയ്ക്കും വിട ചൊല്ലേണം !!👋👋
SRPTHOUGHTS
ബന്ധങ്ങളിൽ സ്നേഹം ഞാൻ വാനോളം കുത്തിനിറച്ചു !
കർമ്മങ്ങളിലർപ്പണം ആത്മാർത്ഥമായും
നിറച്ചു !
കാലത്തിനു ചേരാതെ രണ്ടും നോക്കുകുത്തിയായ് നിന്നു !
സൗകര്യപൂർവ്വമതിൻ പൊരുൾ ലോകവും മറന്നു !
സമ്മാനമായ് ചാർത്തിക്കിട്ടി ആരോപണങ്ങളും !
കറ പുരണ്ട വിരലാൽ പൊരുളെല്ലാമിരുളായി !
ഇരുളിനെല്ലാം കാലചക്രം വെളിച്ചമേകട്ടെ !
നീറും മനസ്സിനീയനുഭവങ്ങൾ പാഠമാകട്ടെ !
മറവിയാം മരുന്നിനാൽ മുറിവുണങ്ങീടട്ടെ !
ഇനിയുമീ തെറ്റ് ഞാനാവർത്തിക്കാതിരിക്കട്ടെ !
SRPTHOUGHTS
ഈ കുറവുകൾക്കിടയിൽ
കുറവൊന്നുമേയില്ലാതെ,
എങ്ങിനെ കരുതലേകുമെൻ പ്രിയപ്പെട്ടവന് ഞാൻ!
ഈശ്വരനിൽ അടിയുറച്ചു വിശ്വസിക്കുമ്പോഴും,
അമ്മയുമെൻ കുറുമ്പനുമുള്ളിലാധിയാകുന്നു!
ഇന്നലെയവർക്കിന്നെനിക്ക് നാളെയിനിയെല്ലാർക്കും,
മഹാമാരിയിൽ മുങ്ങിനിവരുമോ കൊച്ചുകേരളം !
ഒന്നുമേയാലോചിക്കേണ്ടതില്ല സ്വയമെന്നും,
ഈശ്വരസ്തുതിയൊന്നേ വേണ്ടൂയെന്നും ചൊല്ലി മനം!
കണ്ണടച്ചാലും കണ്ണുകൾ തുറന്നാലുമെന്നുമെൻ,
ഉൾക്കാഴ്ച്ചയിൽ നീ തന്നെ കാണാകേണമേ കണ്ണാ!
ഇതും കടന്നു പോയീടുമെന്നുറച്ചുരുവിട്ടു,
ശുഭപ്രതീക്ഷയിൽ പുലരുമെന്റെ പുലരികൾ !
ഇനിയെൻ ജീവിതത്തിൽ നന്മക്കായ് ചുവടെടുക്കവേ..
ആർക്കു വേണ്ടിയതെന്നത് ചിന്തിക്കും ഞാൻ പലവേള..
നന്ദി വെറുമൊരു മിഥ്യയായ് തീർന്നതീ ലോകത്തിൽ..
ഉപകാരസ്മരണയിൽ ശിരസ്സറുക്കും കാലമിത്..